പത്തനംതിട്ട: ഭക്ഷണം ഇല്ലാത്തവർക്കും ആഹാരം പാകംചെയ്യാൻ കഴിയാത്തവർക്കും ഭക്ഷണം എത്തിച്ചു നൽകുന്നതിനുവേണ്ടി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിൽ 11 കമ്മ്യൂണിറ്റികൾ പ്രവർത്തനം ആരംഭിച്ചതായി വീണാജോർജ് എം.എൽ.എ അറിയിച്ചു. 700 പേർക്ക് ഇന്നലെ ഈ സമൂഹ അടുക്കളയിലൂടെ ഭക്ഷണം നൽകി. പത്തനംതിട്ട മുനിസിപ്പാലിറ്റി - 25 പേർക്ക്, ഇരവിപേരൂർ പഞ്ചായത്ത് - 146, ആറന്മുള - 100, കോയിപ്രം - 60, മല്ലപ്പുഴശ്ശേരി - 50, കോഴഞ്ചേരി -130 മെഴുവേലി -100, നാരങ്ങാനം - 30, ഓമല്ലൂർ - 75, ഇലന്തൂർ - 50 എങ്ങനെയാണ് ഭക്ഷണ വിതരണം ചെയ്തതിന്റെ കണക്ക്. പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് എല്ലായിടത്തും സമൂഹ അടുക്കളകൾ ആരംഭിച്ചിരിക്കുന്നത്. മാവേലി സ്റ്റോർ വഴി സർക്കാർ സാധനങ്ങൾ ലഭ്യമാക്കും. പൊതുസമൂഹത്തിന്റെ പിന്തുണയും
സമൂഹം അടുക്കളകൾക്കുണ്ട്. പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും ആർക്കൊക്കെ ആഹാരം വേണം എന്ന കണക്ക് എടുത്തു കൊണ്ടാവണം ആഹാരം പാചകം ചെയ്യേണ്ടത്. ഓമല്ലൂർ പഞ്ചായത്തിൽ 2 കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചിട്ടുണ്ട്.

പണം നൽകി ആഹാരം വാങ്ങാൻ കഴിയുന്നവർ 20 രൂപ നൽകിയാൽ ഉച്ചഭക്ഷണം ഈ സമൂഹ അടുക്കളയിൽ നിന്ന് ലഭിക്കും. മുൻകൂട്ടി അറിയിക്കണമെന്ന് മാത്രം.