പന്തളം: പന്തളം നഗരസഭയ്ക്ക് 60,01,40,309 രൂപ വരവും 53,98,12,000 രൂപ ചെലവും, 6,03,28,309 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് വൈസ്‌ചെയർമാൻ .ആർ.ജയൻ അവതരിപ്പിച്ചു. ചെയർപേഴ്സൺ റ്റി.കെ സതി അദ്ധ്യക്ഷത വഹിച്ചു. എല്ലാവർക്കും പാർപ്പിടം എന്നതിനൊപ്പം പകർച്ചവ്യാധി പ്രതിരോധവും, കാർഷിക മേഖലയുടെ ഉന്നമനവും ലക്ഷ്യമിടുന്നു.

@ ഭവന നിർമ്മാണ പദ്ധതികൾക്ക് 6 കോടി @ കാർഷിക മേഖലയുടെ ഉന്നമനത്തിനായി 40 ലക്ഷം
@ മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകൾക്കായി 43 ലക്ഷം @ ആരോഗ്യ, ശുചിത്വം, പകർച്ചവ്യാധി പ്രതിരോധം എന്നീ മേഖലകൾക്കായി 23 ലക്ഷം @ തൊഴിലുറപ്പ് പദ്ധതിക്കായി 4.5 കോടി @ പട്ടികജാതി, പട്ടികവർഗ ക്ഷേമത്തിനായി 3.1 കോടി
@ വിദ്യാഭ്യാസ മേഖലയ്ക്കായി 46 ലക്ഷം @ കലാ, കായിക, സാംസ്‌കാരികം, യുവജനക്ഷേമം, പൊതുസേവനം എന്നിവയുടെ വികസനത്തിനായി 28 ലക്ഷം @ ഭിന്നശേഷി, ഭിന്നലിംഗക്കാർ എന്നിവരുടെ ക്ഷേമ പദ്ധതികൾക്കായി 34.5 ലക്ഷം
@ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് 24 ലക്ഷം @ വനിത ഘടകപദ്ധതിക്കായി 50 ലക്ഷം @ വിശപ്പ് രഹിത നഗരം പദ്ധതിക്കായി 2 ലക്ഷം
@ വയോജന ക്ഷേമത്തിനായി 19 ലക്ഷം @ അങ്കണവാടി പോഷകാഹാരത്തിനും, മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി 50 ലക്ഷം
@ കുടുംബശ്രീ, അഗതിക്ഷേമം എന്നീ പദ്ധതികൾക്കായി 75 ലക്ഷം @ കുടിവെള്ളപദ്ധതികൾക്കായി 30 ലക്ഷം @ ടൂറിസം മേഖലയ്ക്കായി 25 ലക്ഷം @ പൊതുശ്മശാനത്തിനായി 50 ലക്ഷം
@ പുതിയ മുനിസിപ്പൽ ബസ് സ്റ്റാൻഡിനായി 1 കോടി @ മുനിസിപ്പൽ സ്റ്റേഡിയത്തിനായി 25 ലക്ഷം
@ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിനായി 10 കോടി @ പുതിയ മുനിസിപ്പൽ കെട്ടിടത്തിനായി 5 കോടി @ വ്യവസായ മേഖലയ്ക്ക് 33 ലക്ഷം
@ തെരുവ് വിളക്ക് പരിപാലനം, വൈദ്യുതി ലൈൻ ദീർഘിപ്പിക്കൽ എന്നിവയ്ക്കായി 40 ലക്ഷം @ വസ്തുനികുതി പരിഷ്‌കരണ നടപടികൾ സുഗമമാക്കുന്നതിനായി ജി.ഐ.എസ് മാപ്പിംഗിന് 40 ലക്ഷം @ ശബരിമല തീർത്ഥാടനത്തിനായി 30 ലക്ഷം രൂപ
@ വായ്പ തിരിച്ചടവിന് 1 കോടി രൂപ @നിർമ്മാണ പ്രവൃത്തികൾക്കായി 5 കോടി