പന്തളം: പന്തളം നഗരസഭയിൽ അവതരിപ്പിച്ച 2020-21 ലെബഡ്ജറ്റ് നിരാശാജനകവും കഴിഞ്ഞ നാലു വർഷത്തേ ബഡ്ജറ്റിന്റെ തനിയാവർത്തനവുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പന്തളത്തെ ജനങ്ങൾ ഏറെയും ആ ശ്രയിക്കുന്നത് കാർഷിക മേഖലയേയാണ്.ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് വേണ്ടത്ര ഫണ്ട് വകയിരുത്തിയിട്ടില്ല. രൂക്ഷമായ കുടിവെളളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമെന്ന നിലയിൽ കുടിവെള്ള പൈപ്പുലൈനുകൾ സ്ഥാപിക്കാനാവശ്യമായ ഫണ്ടു വകയിരുത്തിയിട്ടില്ല. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് യാതൊരു നിർദ്ദേശങ്ങളും കാണുന്നില്ല. വ്യക്തമായ രൂപരേഖ നിർദ്ദേശിക്കാതെ പാവപ്പെട്ട ഭവനരഹിതരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ് ഈ ബഡ്ജറ്റ്.കഴിഞ്ഞ നാല് വർഷം നടത്തിയ ബഡ്ജറ്റ് അവതരണത്തിന്റെ തനിയാവർത്തനം മാത്രമാണിത്.കഴിഞ്ഞ നാല് വർഷവും ഒന്നും ചെയ്യാതെ നോക്കുകുത്തിയായ ഭരണസമിതിയുടെ ബാക്കിപത്രമാണ് ബഡ്ജറ്റെന്നും 2020-21 പദ്ധതി നടത്തിപ്പിന് അത്യന്താപേക്ഷിതമാണ് എന്ന സാങ്കേതികത്വത്തിന്റെ പേരിൽ അംഗീകരിക്കുകയാണെന്ന് എൻ.ജി.സുരേന്ദ്രൻ കെ.ആർ,വിജയകുമാർ, അഡ്വ.കെ.എസ്.ശിവകുമാർ,എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ് ജി. അനിൽ കുമാർ,എം. ജി രമണൻ,മഞ്ജുവിശ്വനാഥ്,ആനി ജോൺ തുണ്ടിൽ,സുനിതാ വേണു എന്നിവർ പറഞ്ഞു.