cgnr-budget

ചെങ്ങന്നൂർ: സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി, പുതിയ ആംബുലൻസ് വാങ്ങൽ, ഓഫീസിനു മുകളിൽ സോളാർ പാനൽ, സമ്പൂർണ്ണ തെരുവ് വിളക്ക് പദ്ധതി തുടങ്ങിയവയുമായി ചെങ്ങന്നൂർ നഗരസഭാ ബഡ്ജറ്റ്. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം ബഡ്റ്റ് അവതരിപ്പിച്ചു. ചെയർമാൻ കെ.ഷിബുരാജൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. 277405512 രൂപ വരവും 265870500 രൂപ ചെലവും 11535012 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
@ നഗരസഭാ ഒാഫീസിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും ഇപ്പോഴത്തെ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നതുമായ കെട്ടിടം പൊളിച്ചുമാറ്റി ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിനായി 25ലക്ഷം @ റോഡ് നിർമ്മാണത്തിനും നവീകരണത്തിനുമായി ഓരോ വാർഡിലേക്കും 8 ലക്ഷം @ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് പരമാവധി സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കും.@ എംസി റോഡിലും നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലും 120 വാട്‌സിന്റെ 5 വർഷ വാറണ്ടിയുള്ള എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും. @ കാർഷിക മേഖലയിൽ 18ലക്ഷം @ പട്ടികജാതി വിഭാഗത്തിന് 8ലക്ഷം @ പെരുങ്കുളം പാടത്തെ എയ്‌റോബിക് കമ്പോസ്റ്റിന്റെ ബിന്നുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയതായി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുകയും ചെയ്യും.

@ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി അലങ്കാര ചെടികൾ നട്ടു പിടിപ്പിക്കും @. പ്ലാസ്റ്റിക് ഷ്രഢിംഗ് യൂണിറ്റ് വൈകാതെ പ്രവർത്തന സജ്ജമാക്കും. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണം, സഹായ ഉപകരണങ്ങൾ തുടങ്ങിയ സേവനങ്ങൾക്കായി 20 ലക്ഷം @ 60 വയസിന് മുകളിലുളളവർക്ക് കട്ടിൽ വിതരണത്തിനായി 8ലക്ഷം @. എസ്. എസ് എയ്ക്കുളള നഗരസഭാ വിഹിതമായി18 ലക്ഷം@ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ലഘു ഭക്ഷണത്തിനായി 50000 രൂപയും നിയമ സാക്ഷരതാ പഠനത്തിന് 50000 രൂപയും കായിക പരിശാലനത്തിന് 50000 രൂപയും@ യുവജന ക്ലബുകൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണത്തിനായി 50000 രൂപയും വജ്രജൂബലി ഫെലോഷിപ്പ് പദ്ധതിയ്ക്കായി 5 ലക്ഷം രൂപയും@ ജനറൽ, പട്ടികജാതി വിഭാഗത്തിൽ പെട്ടവരുടെ വീടുകളുടെ അറ്റ കുറ്റ പണികൾക്കായി 54 ലക്ഷം .അങ്കണവാടികളുടെ നവീകരണത്തിനും ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിനുമായി 25 ലക്ഷം