പത്തനംതിട്ട: അവശ്യസാധന സാമഗ്രികൾ വിൽക്കുന്ന എല്ലാകടകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പൊതുജനങ്ങൾ ഒരു മീറ്റർ അകലം പാലിക്കുന്നതിനായി രേഖകൾ മാർക്ക് ചെയ്യണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് ഉത്തരവിറക്കി. അവശ്യസാധന സാമഗ്രികൾ വിൽക്കുന്ന കടകളുടെ മുൻവശത്ത് കടയുടമകൾ ഒരു മീറ്റർ വീതം അകലം പാലിച്ച് രേഖകൾ വരയ്ക്കണം. രേഖ അടയാളപ്പെടുത്തിയിട്ടുണ്ടോയെന്നു തഹസിദാർ പരിശോധിക്കും. രേഖ അടയാളപ്പെടുത്താത്ത കടകളും കടയിലെത്തുന്നവർ കൃത്യ അകലം പാലിക്കുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടാൽ കട അടച്ചു പൂട്ടും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു മീറ്റർ അകലത്തിൽ രേഖകൾ വരക്കുന്നത് ഉറപ്പുവരുത്തേണ്ടത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു മീറ്റർ അകലം പാലിച്ച് രേഖപ്പെടുത്തിയത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പരിശോധിച്ച് ഉറപ്പു വരുത്തി ഡി.ഡി.പിക്ക് റിപ്പോർട്ട് നൽകണം.