ranni

റാന്നി : നിയോജകമണ്ഡലത്തിലെ അങ്ങാടി, റാന്നി, വടശേരിക്കര, റാന്നി പെരുനാട്, പഴവങ്ങാടി എന്നിവിടങ്ങളിൽ സമൂഹ്യ അടുക്കള ആരംഭിച്ചു. അങ്ങാടി പഞ്ചായത്തിൽ പുളിമുക്കിലെ ന്യൂ ഇന്ത്യ ചർച്ചിലെ പാസ്റ്റർ പ്രിൻസ് തുണ്ടത്തിലിന്റെ വീട്ടിലും വടശേരിക്കരയിലെ ഡി.ടി.പി.സി സെന്ററിലും റാന്നി പെരുനാട് ക്ഷേത്രത്തിലും പഴവങ്ങാടിയിലെ മർച്ചന്റ് അസോസിയേഷൻ കെട്ടിടത്തിലും റാന്നിയിൽ കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷാ രാജന്റെ ഭവനത്തിലുമാണ് അടുക്കളകൾ പ്രവർത്തിക്കുക. ഭക്ഷണം എത്തിച്ചു നൽകുന്ന വോളണ്ടിയർമാരുടെ പട്ടിക പഞ്ചായത്തിന് നൽകണം. രാജു ഏബ്രഹാം എം.എൽ.എ, തഹസിൽദാർ സാജൻ വി. കുര്യാക്കോസ് എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.
ഇന്ന് രാവിലെ 10.30ന് വെച്ചൂച്ചിറ, 11ന് നാറാണംമൂഴി, ഉച്ചയ്ക്ക് രണ്ടിന് അയിരൂർ, മൂന്നിന് ചെറുകോൽ എന്നിവിടങ്ങളിൽ അടുക്കള തുടങ്ങും.