പത്തനംതിട്ട: ലോക് ഡൗൺ നിർദ്ദേശങ്ങളുടെ ലംഘനത്തിന് ജില്ലയിൽ ഇന്നലെ മാത്രം 326 കേസ് രജിസ്റ്റർ ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ അത് ലംഘിച്ചതിന് അഞ്ചു കേസും എടുത്തിട്ടുണ്ട്. 271 വാഹനങ്ങൾ പിടിച്ചെടുക്കുകയും 345 പേരെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
ഒന്നിലധികം തവണ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.