കോന്നി: കോന്നിപഞ്ചായത്ത് 2020-21 വാർഷിക ബഡ്ജറ്റ് ജില്ലാ ഭരണകൂടത്തിന്റെ നിബന്ധനകൾ പാലിച്ച് 20 മിനിറ്റിനുളളിൽ നടത്തി ബഡ്ജറ്റ് പാസാക്കി പിരിഞ്ഞു.വൈറസ് വ്യാപനം ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ദുരിതമുഖത്ത് കഷ്ടപ്പാട് അനുഭവിക്കുന്ന വീടുകളിൽ നിരീക്ഷണത്തിലുളള സഹജീവികൾക്ക്
'കൈത്താങ്ങ് പദ്ധതിയിക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു. മാരക രോഗങ്ങളാൽ
കഷ്ടപ്പെടുന്ന സാധാരണ ജനവിഭാഗങ്ങൾക്ക് ചികിത്സാ സഹായം നൽകുന്നതിന് 'സ്പർശം'
പദ്ധതിയ്ക്കായി 5 ലക്ഷം രൂപ വകയിരുത്തുന്നു. സമ്പൂർണ വൈദ്യുതീകരണത്തിന് 53 ലക്ഷം രൂപ വകയിരുത്തുന്നു.ലൈഫ് ഭവനപദ്ധതികൾ ഉൾപ്പെടെ ' എന്റെ ഭവനം സുരക്ഷിത ഭവനം' ഭവന പുനരുദ്ധാരണം പദ്ധതിയ്ക്കായി 2 കോടി രൂപ.കൃഷി ഭവൻ നിർമ്മിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തുമായി സംയുക്ത പദ്ധതി രൂപീകരിച്ച് 10 ലക്ഷം രൂപ വകയിരുത്തുന്നു. (ആകെ 20 ലക്ഷം രൂപ) ഭിന്നശേഷി കുടുംബങ്ങൾക്ക് 'തൊഴിൽ ' ഒപ്പം' പദ്ധതിയ്ക്കായി 5 ലക്ഷം രൂപ.പേരൂർക്കുളം ഗവ.എൽ.പി.സ്‌കൂളിൽ ഗുരു നിത്യചൈതന്യയതി സ്മാരക ബ്ലോക്ക് നിർമിക്കുന്നതിന് 20 ലക്ഷംരൂപ വകയിരുത്തി.പട്ടികജാതി വികസനത്തിന് 66 ലക്ഷം രൂപ. മൃഗസംരക്ഷണത്തിന് 52 ലക്ഷം.ശഥോമീണ റോഡുകളുടെ നവീകരണ പ്രവർത്തന പദ്ധതിയായ 'സുരക്ഷിത പാതയിലൂടെ ഗമസഞ്ചാരം' പദ്ധതിയ്ക്കായി 4 കോടി രൂപ.പഞ്ചായത്ത് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റപ്പെടുന്നതിന്റെ ഭാഗമായി 'ഡിജിറ്റൽ ഗ്രാമം' പദ്ധതിയ്ക്ക് 2.50 ലക്ഷം. ജലനിധി പദ്ധതിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ജലനിധി സംഘങ്ങൾ എന്നിവരുടെ വിഹിതത്തോടൊപ്പം 14 ലക്ഷം.ഗംഗാ കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിന് 5 ലക്ഷം രൂപ.ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പൊതുശ്മശാനം നിർമ്മിക്കുന്നതിന്പഞ്ചായത്ത് വിഹിതമായി 1ലക്ഷം രൂപ.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2020-21 വർഷം ലേബർ ബഡ്ജറ്റിൽ 4.65 കോടി രൂപ. 'പ്രിയദർശിനി ടൗൺ ഹാൾ' ഈ വർഷം പൂർത്തീകരിച്ച് തുറന്നു കൊടുക്കും. ഇതിനായി അവസാന ഘട്ട വകയിരുത്തലായി 2 ലക്ഷം രൂപ ഉൾപ്പെടുത്തി.മാലിന്യ സംസ്‌കരണത്തിലൂടെ ഉത്പാദിപ്പിച്ച 'കർഷകമിത്ര' ജൈവവളം കൃഷിഭവൻ വഴി കർഷകരിലേക്ക് എത്തിക്കുന്നതിനുളള നടപടി അന്തിമഘട്ടത്തിലാണ്.28,23,36,118 രൂപ വരവും 27,35,09,653 രൂപ ചെലവും 88,26,465 ലക്ഷംരൂപ മിച്ചവുമുളള വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ച് പാസാക്കി.