ഇലവുംതിട്ട. ഇലവുംതിട്ട പ്രക്കാനം റോഡിൽ മുടവൻ മണ്ണിൽ ഭാഗത്ത് പൈപ്പുപൊട്ടൽ പതിവായി. ഇതുമൂലം പന്നിക്കുഴി മുതൽ പ്രക്കാനം വരെയുള്ളവർക്കും ഉൾപ്രദേശത്തുള്ള ആളുകൾക്കും വെള്ളം ലഭിക്കുന്നില്ല. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.