ചെന്നീർക്കര : പഞ്ചായത്തിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തിന്റേയും കുടുംബശ്രീയുടേയും ചുമതലയിൽ കമ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ഉച്ചയൂണിന് 25രൂപ നിരക്കിലും, പ്രഭാത ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 30രൂപ നിരക്കിലുമാണ് ആവശ്യാനുസരണം വീട്ടിൽ എത്തിച്ചു നൽകുന്നത്.നിർദ്ധനർ, അഗതികൾ,കിടപ്പു രോഗികൾ, യാചകർ എന്നിവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കുന്നതാണ്.മൂന്ന് നേരത്തേ ഭക്ഷണവും മുൻകൂറായി ബുക്കു ചെയ്യാവുന്നതാണ്. ബുക്കിംഗ് ആവശ്യമുള്ളവർക്ക് 9846722526 ,9400116863, 9446188380 എന്നീ നമ്പറുകളിൽ വാട്ട്സ് ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.കമ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട പരാതികൾ വാർഡു മെമ്പർമാരെയോ പഞ്ചായത്ത് ഓഫീസിലോ അറിയിക്കാവുന്നതാണ്.