പത്തനംതിട്ട: ലോക്ക് ഡൗണിനിടെ, ആരോഗ്യ വകുപ്പിൽ പി.എസ്.സി നിയമനം പ്രതീക്ഷിച്ചിരുന്ന ഇതര ജില്ലക്കാരുൾപ്പെടെ 25 നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്ക് 12മണിക്കൂറിനുളളിൽ നിയമന ഉത്തരവ് എത്തിച്ച് തപാൽ വകുപ്പ്. 26ന് വൈകിട്ട് ജില്ലാ മെഡിക്കൽ ഒാഫീസിൽ നിന്ന് ലഭിച്ച നിയമന ഉത്തരവുകൾ ഇന്നലെ രാവിലെ രാവിലെ 11മണിക്ക് മൻപായി ഉദ്യോഗാർത്ഥികളുടെ കൈകളിൽ എത്തിച്ചതായി പത്തനംതിട്ട പോസ്റ്റൽ സൂപ്ര‌ണ്ട് വി. ബാലകൃഷ്ണൻനായർ അറിയിച്ചു. പത്തനംതിട്ട ജില്ലയ്ക്കു പുറമേ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കാണ് നിയമന ഉത്തരവ് ലഭിച്ചത്. ലോക്ക് ഡൗണിന്റെ ഭാഗമായി വാഹന ഗതാഗം നിരോധിച്ചതിനാൽ തപാൽ വകുപ്പിന്റെ മെയിൽ സർവീസുകൾ മുടങ്ങിയിരുന്നു. തപാൽ വകുപ്പിന്റെ ഇൻസ് പെക്ഷൻ വാഹനങ്ങളിൽ നേരിട്ട് ചെന്നാണ് നിയമന ഉത്തരവുകൾ കൈമാറിയത്.