പത്തനംതിട്ട: ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ധ്യാപക പ്രഥമാദ്ധ്യാപക സ്ഥലമാറ്റത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതിയും എസ്.എസ്.കെ.നിർമ്മാണ പ്രവർത്തനങ്ങളടക്കം തുക പിൻവലിക്കൽ, ഉച്ചഭക്ഷണ പദ്ധതിയുടെ ബിംസ് വഴിയുള്ള ബാക്കി തുക തിരിച്ചടവിനുള്ള തീയതിയും31ൽ നിന്ന് നീട്ടിവയ്ക്കണമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.