അടൂർ കൊറോണ വൈറസ് ഭീഷണി അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി. കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്ദർശകരെയും പ്രവർത്തകരെയും നിയന്ത്രിച്ചിട്ടുണ്ട്.
കരുതിയിരുന്ന ആഹാരസാധനങ്ങളും, മരുന്നുകളും, നിത്യോപയോഗ സാമഗ്രികളും തീർന്നു. സുമനസുകളുടെ സഹായം കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഇവിടെ ദൈനംദിനകാര്യങ്ങൾ ബുദ്ധിമുട്ടിലാണ്.. അടൂർ, കൊടുമൺ അങ്ങാടിക്കൽ, കോഴഞ്ചേരി തുണ്ടിഴം എന്നീ സെന്ററുകളിലായി മുന്നൂറോളം വയോജനങ്ങളും നൂറിലധികം പ്രവർത്തകരുമാണ് ഉള്ളത്. ആഹാരസാധനങ്ങൾ, നിത്യോപയോഗസാധനങ്ങൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള ഏതുവിധ സഹായങ്ങളും ഇവിടെ സ്വീകരിക്കും. സഹായം അഭ്യർത്ഥിക്കുന്നതായി കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. സഹായം നൽകാൻ താല്പര്യമുള്ളവർ 8606207770, 8606267770 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.