പന്തളം: കുളനട ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ ഇന്ന് കൈപ്പുഴ ഗവ. എൽ.പി.സ്‌ക്കൂളിൽ ആരംഭിക്കും. പഞ്ചായത്തിൽ 284 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. അതിൽ 84 വീടുകളിലായി 107 പേർ വിദേശ രാജ്യങ്ങളിൽ നിന്ന്
വന്നിട്ടുള്ളവരും149 വീടുകളിലായുളള 177പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്നവരുമാണ്. ആഹാരങ്ങൾ ആവശ്യമുള്ളവർ വാർഡ് മെമ്പർമാരുമായോ ആശാ വർക്കർമാരുമായോ ബന്ധപ്പെടണം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകും.