ചെങ്ങന്നൂർ: തിരുവനന്തപുരത്തുനിന്ന് ഇൻഡോറിലേക്ക് പോയി മടങ്ങിവന്ന അഹല്യനഗരി എക്സ് പ്രസ് ആലപ്പുഴ റെയിൽവേ ലൈൻ അടച്ചതിനെ തുടർന്ന് കോട്ടയം റൂട്ടിൽ ചെങ്ങന്നൂരിൽ പിടിച്ചിട്ടു. ട്രെയിനിൽ എ.സി കമ്പാർട്ട്‌മെന്റിലെ രണ്ട് അറ്റൻഡർമാർ മാത്രമാണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് താമസക്കാരായ ജീവനക്കാരായ രാജസ്ഥാൻ സ്വദേശിയും തമിഴ്നാട് സ്വദേശിയും ചെങ്ങന്നൂരിൽ ഇറങ്ങുന്ന വിവരമറിഞ്ഞ് അധികൃതർ കാത്തുനിന്നിരുന്നു. മൂന്നുമണിക്കൂറോളം കാത്തുനിന്നതിനു ശേഷം വെളുപ്പിനെ രണ്ടു മണിയോടെയാണ് സ്റ്റേഷനിൽ ട്രെയിൻ എത്തിയത്. ആരോഗ്യവകുപ്പിലെ പരിശോധനയ്ക്ക് ശേഷം രണ്ടു ജീവനക്കാരെയും രോഗലക്ഷണങ്ങളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സ്വകാര്യ ഹോട്ടലിൽ കോറന്റൈനിൽ പ്രവേശിച്ചു. ഇവർക്ക് അത്യാവശ്യം വേണ്ട സൗകര്യങ്ങൾ എത്തിച്ചു കൊടുക്കും എന്ന് ആർ ഡി ഒ ജി.ഉഷാകുമാരി അറിയിച്ചു.
ചെങ്ങന്നൂരിൽ എത്തിയ എസ് പി ജയിംസ് ജോസഫ് നിർദ്ദേശങ്ങളും നിരോധനാജ്ഞയും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽ ആരോഗ്യവകുപ്പിൽ നിന്നും എച്ച് ഐ സുരേഷ്‌കുമാർ.കെ.എൻ, എച്ച് ഐ എസ്.ആർ രാജു, പി എച്ച് എൻ വത്സല വി.ആർ, ജെ പി എച്ച് എൻ പുഷ്പലത, ദീപ.ആർ, സി ഐ എം. സുധിലാൽ, സ്‌പെഷ്യൽ ബ്രാഞ്ച് അനീഷ് മോൻ, റെയിൽവേ എച്ച് ഐ സുരേഷ് കുമാർ, ആർ പി എഫ് സി ഐ ആർ.രാജേഷ്, എസ് ഐ രാധാകൃഷ്ണൻ.പി എന്നിവർ സംഘത്തിലുണ്ടായിരുന്നു.