പത്തനംതിട്ട: ജില്ലയിൽ ഇന്നലെയും പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടില്ല. ആകെ 24 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. ഇന്നലെ ലഭിച്ച 39പരിശോധന ഫലങ്ങളും നെഗറ്റീവ് ആയിരുന്നു.

ഇന്നലെ ജില്ലയിൽ നിന്ന് 57 സാമ്പിളുകൾ പരിശാേധനയ്ക്ക് അയച്ചു. ആകെ 456 സാമ്പിളുകൾ പരിശോധിച്ചു.
ഇതുവരെ 12 എണ്ണം പൊസിറ്റീവായും 267 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 125 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ഇന്നലെ പുതിയതായി എട്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇതുവരെ 72 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീടുകളിൽ 410 പ്രൈമറി കോൺടാക്ടുകളും 166 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്ന് തിരിച്ചെത്തിയ 3937 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3391 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 90 പേരെ നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 7328 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.