28-tvla-sticker

തിരുവല്ല: കൊറോണ ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി ഗാർഹിക നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകൾക്ക് മുമ്പിൽ സ്റ്റിക്കർ പതിപ്പിക്കുന്ന നടപടികൾക്ക് താലൂക്കിൽ തുടക്കമായി. അതാത് പ്രദേശങ്ങളിലെ തദ്ദേശ ജനപ്രതിനിധികൾ, ആരോഗ്യ വിഭാഗം, ആശാ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. താൽക്കാലികമായി സന്ദർശനം അരുത് എന്ന രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കറിൽ നിരീക്ഷണത്തിലിരിക്കുന്നവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒൻപതിന നിർദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ പേരും മേൽവിലാസവും കുടുംബാംഗങ്ങളുടെ എണ്ണവും നിരീക്ഷണ കാലാവധിയും സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമീപ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രം, വാർഡ് മെമ്പർ , ജില്ലാ കൺട്രോൾ റൂം എന്നിവരുടെ ഫോൺ നമ്പരും അടങ്ങുന്നതാണ് സ്റ്റിക്കർ.