പന്തളം: നിയമ ലംഘനം നടത്തിയ 30 പേർക്കെതിരെ ഇന്നലെ പന്തളത്ത് കേസ് എടുത്തു. പന്തളം ടൗൺ, കുളനട എന്നിവിടങ്ങളിൽ മതിയായ കാരണങ്ങൾ ഇല്ലാതെ വാഹനങ്ങളിലും കാൽനടയായും കറങ്ങി നടന്നവർക്കെതിരെയും രാവിലെ 7 മണിക്ക് മുമ്പ് കടകൾ തുറന്ന 4 പേർക്കെതിരെയുമാണ് കേസ് എടുത്തത്. 21 ദിവസം കഴിഞ്ഞേ ഇവർക്ക് വാഹനങ്ങൾ വിട്ടുനൽകുകയുള്ളു.കഴിഞ്ഞ 3 ദിവസങ്ങളിലായി ഇത്തരം 71 കേസുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് പന്തളം സി.ഐ ഇ.ഡി.ബിജു.എസ്.ഐ ആർ.ശ്രീകുമാർ എന്നിവർ അറിയിച്ചു.