തിരുവല്ല: വെൺപാല കെ.പി. വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും ആദ്യത്തെ ഞായറാഴ്ചകളിൽ നൽകിവരുന്ന പെൻഷൻ വിതരണം കൊറോണ രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ട്രസ്റ്റ് എക്സി. ഡയറക്ടർ എം.പി. ഗോപാലകൃഷ്ണൻ അറിയിച്ചു.