1
നാല് പതിറ്റാണ്ടായി നിർമാണം മുടങ്ങി കിടക്കുന്ന ഈ വി സ്മാരകം

പെരിങ്ങനാട് : പ്രശസ്തനായ അച്ഛന്റെ അതിപ്രശസ്തനായ മകൻ - ഇ.വി കൃഷ്ണപിള്ളയെയും മകൻ അടൂർ ഭാസിയെയും ഇങ്ങനെ വിളിക്കുന്നതാണ് അടൂരുകാർക്കേറെയിഷ്ടം. ഇന്ന്അടൂർ ഭാസിയുടെയും നാളെ ഇ.വി യുടെയും ഓർമ്മദിനങ്ങളാണ്. അടൂർ ഭാസി മരിച്ചിട്ട് 30 വർഷവും ഇ.വി മരിച്ചിട്ട് 82 വർഷവും പിന്നിടുന്നു. ഇപ്പോഴും ഇ.വിയുടെ സ്മരണകൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളും അടൂർഭാസിയുടേത് അദ്ദേഹത്തിന്റെ സിനിമകളും മാത്രമാണ്. ജന്മനാട്ടിൽ ഇ.വിക്ക്സ്മാരകം വേണമെന്നത് അടൂർഭാസിയുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു.അച്ഛന്റെ ചിരസ്മരണയ്ക്കായി ഭാസി മുൻകൈയെടുത്ത് തുടങ്ങിയ ഓഡിറ്റോറിയം പണി പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് നാലുപതിറ്റാണ്ടാകുന്നു.1970കളിലാരംഭിച്ച ഓഡിറ്റോറിയം നിർമ്മാണമാണ് എങ്ങുമെത്താതെ കിടക്കുന്നത്.നഗരഹൃദയത്തിലുള്ള 44 സെന്റ് സ്ഥലത്താണ് പണിപൂർത്തിയാകാത്ത ഇ.വി.സ്മാരകം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ സ്ഥിതി ചെയ്യുന്നത്. ഇ.വിയുടെ മക്കളും ബന്ധുക്കളും അടങ്ങുന്ന ഇ.വി ഫൗണ്ടേഷൻ ട്രസ്റ്റായിരുന്നു നിർമാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.1970തിൽ ആരംഭിച്ചനിർമ്മാണം 1980ൽ പൂർണമായും നിലച്ചു. അടൂർ ഭാസിയായിരുന്നു പണം മുടക്കിയത്. 10 ലക്ഷം രൂപയോളം മുടക്കിയതായാണ് അറിവ്.പിന്നീട് അടൂർഭാസി പിൻമാറി. പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ തൊണ്ണൂറായിരം രൂപ ഓഡിറ്റോറിയം പണിക്ക് സർക്കാരിൽ നിന്ന് നല്കിയിട്ടുണ്ട്. പൂർത്തിയാകാത്ത സ്മാരകം സർക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാൻ ശ്രമം നടന്നെങ്കിലും ഫലവത്തായില്ല.ഒടുവിൽ മുനിസിപ്പാലിറ്റിക്ക് വിട്ടു നല്കാൻ ട്രസ്റ്റ് തയാറായി.എന്നാൽ കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കാൻ നിയമക്കുരുക്കുകളുടെ പേരിൽ നഗരസഭയ്ക്കായില്ല. അടൂർ ഭാസിക്ക് ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം പരിഗണിക്കപെടുന്നത് എ.പി ജയൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കുമ്പോഴാണ് .ഇതിനായി അഞ്ച് സെന്റ് സ്ഥലം കുടുംബാംഗങ്ങൾ പള്ളിക്കൽ പഞ്ചായത്തിന് നൽകി. ജില്ലാപഞ്ചായത്തിവിടെ സ്മാരകമായി കെട്ടിടം നിർമ്മിക്കുകയും,പഞ്ചായത്ത് അടൂർഭാസിയുടെ അമ്മ മഹേശ്വരിയമ്മയുടെസ്മരണാർത്ഥം അങ്കണവാടി പണിയുകയും ചെയ്തു. അടൂർഭാസി സ്മാരകത്തിൽ അദ്ദേഹത്തിന് കിട്ടിയ അവാർഡുകൾ, വിവിധശില്പങ്ങൾ,അഭിനയിച്ച സിനിമകളുടെ പ്രിന്റുകൾ, പ്രൊജക്ടർ, തുടങ്ങിയവയുണ്ട്.വി.എസ് അച്ചുദാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹമായിരുന്നു ഉദ്ഘാടനം. നാട്ടുകാർ അടങ്ങുന്ന സംഘാടകസമിതിക്കായിരുന്നു പിന്നീടുള്ള ധാരണച്ചുമതല. പിന്നീടാരും തിരിഞ്ഞുനോക്കിയില്ല.തുറക്കാതെകിടക്കുന്ന കെട്ടിടവും അവാർഡ് ശില്പങ്ങളും പൊടിപിടിച്ചുനശിക്കുകയാണ്.

ശ്രമമില്ലെന്നത് യാഥാർത്ഥ്യം

ഓഡിറ്റോറിയം നിൽകുന്നസ്ഥലത്തിന്റെ നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ അടൂർ നഗരസഭയും , അടൂർഭാസിയുടെ പെരിങ്ങനാട്ടെ സ്മാരകം നവീകരിക്കുന്നതിനോ പ്രവർത്തിപ്പിക്കുന്നതിനോ പള്ളിക്കൽ പഞ്ചായത്തോ യാതൊരുശ്രമവും നടത്തുന്നില്ലന്നതാണ് യാഥാർത്ഥ്യം. ചിറ്റയംഗോപകുമാർ എം.എൽ.എ ഇവി കൃഷ്ണപിള്ള, അടൂർഭാസി, അടൂർ പങ്കജം, അടൂർഭവാനി, തുടങ്ങി എക്കാലവും സ്മരിക്കപെടേണ്ട വ്യക്തിത്വങ്ങൾ അനവധിയാണ്. കഴിഞ്ഞ രണ്ട് ബഡ്ജറ്റിലും അടൂരിൽ സാംസ്കാരികസമുച്ചയം നിർമ്മിക്കാൻ അഞ്ചുകോടിരൂപ വകയിരുത്തിയിട്ടുണ്ട്. സ്ഥലം ലഭ്യമാകാത്തതാണ് പ്രശ്നം.

ഓഡിറ്റോറിയം പണി പാതി വഴിയിൽ ഉപേക്ഷിച്ചു

44 സെന്റിൽ പണി തുടങ്ങിയ കെട്ടിടം

എതു നിമിഷോം നിലം പൊത്താം