അടൂർ : ജനറൽ ആശുപത്രിയിൽ ഇന്നുമുതൽ സന്ദർശകർക്ക് കർശന വിലക്ക്. രോഗിയുടെ കൂട്ടിരിപ്പുകാർക്കും നിയന്ത്രണം ഉണ്ടാകും. പുറത്തുനിന്ന് ആരെയും ഇന്നു മുതൽ ആശുപത്രിക്കുള്ളിലേക്ക് കടത്തിവിടില്ലെന്ന് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. പ്രശാന്ത് അറിയിച്ചു. ആശുപത്രിയിൽ എെസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്നു പേരിൽ ഒരാളുടെ സ്രവത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായതോടെ ഇന്നലെ ഡിസ് ചാർജ്ജ് ചെയ്തു. ഇനി രണ്ടുപേരാണ് എെസൊലേഷൻ വാർഡിലുള്ളത്. ഇന്നലെ എത്തിയ 9 പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇവരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി മടക്കി. നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1896 ആയി വർദ്ധിച്ചു. വെള്ളിയാഴ്ച ഇത് 1859 ആയിരുന്നു.നിരീക്ഷണത്തിൽ കഴിയുന്നവർ- നഗരസഭ: പന്തളം - 352, അടൂർ - 319. പഞ്ചായത്തുകൾ: പള്ളിക്കൽ - 300, കൊടുമൺ - 280, കടമ്പനാട് - 195, ഏറത്ത് - 186, തുമ്പമൺ - 120, ഏഴംകുളം - 91, പന്തളം തെക്കേക്കര - 53