തിരുവല്ല: സംസ്ഥാന സർക്കാർ നിർദ്ദേശം അനുസരിച്ച് കൊറോണ വ്യാപനം തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികൾക്ക് എല്ലാവരും പിൻതുണ നൽകണമെന്ന് എൽ.ഡി.എഫ്. ജില്ലാ കൺവീനർ അലക്സ് കണ്ണമല ആവശ്യപ്പെട്ടു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്കും സാധാരണ ജനങ്ങൾക്കും മികച്ച സേവനസൗകര്യമാണ് സർക്കാർ നിർദ്ദേശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുള്ളത്.
സാമൂഹ്യ അടുക്കളകളിൽ തയാറാക്കുന്ന ഭക്ഷണം അർഹതയുള്ളവർക്ക് യഥാസമയം ലഭ്യമാക്കണം. ഉറ്റവരും, ഉടയവരുമില്ലാത്തവർക്ക് മരുന്നും, ഭക്ഷണവും കൃത്യമായി എത്തിക്കണം.