29-pramadom-community
പ്രമാടം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിക്കുന്നു

പ്രമാടം: പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു. പ്രമാടം പഞ്ചായത്തിലെ നിർദ്ധനരായ 72 കുടുംബങ്ങൾക്കാണ് സൗജന്യമായി പഞ്ചായത്ത് ഭക്ഷണ വിതരണം നടത്തുന്നത്. പഞ്ചായത്ത് 17-ാം വാർഡിൽ പ്രവർത്തിക്കുന്ന രുചി കേറ്ററിംഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിക്കുകയും കുടുംബശ്രീ എഡിഎസുകളുടെ ആഭിമുഖ്യത്തിൽ ഗുണഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു വരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ മരുന്ന് ആവശ്യമായിട്ടുള്ള കുടുംബങ്ങൾക്ക് മരുന്ന് വിതരണവും നടത്തുന്നു. പഞ്ചായത്ത്തല വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലിസിജയിംസ് അംഗങ്ങളായ ആനന്ദവല്ലിയമ്മ കെ.പ്രകാശ് കുമാർ സുശീല അജിപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ് , മിനി തോമസ്, ഉഷാ ശിവൻ, ബിന്ദു അനിൽ, ബിന്ദു വേണു എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.നിർദ്ധനരായ ആളുകൾക്ക് സൗജന്യഭക്ഷണം എത്തിക്കുന്നതിനോടൊപ്പംവീടുകളിൽ 25രൂപ നിരക്കിൽ ഭക്ഷണം എത്തിക്കുവാനുള്ളക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ കോൾ സെന്റർ ആരംഭിച്ചു. കോൾ സെന്റർ പ്രവർത്തനങ്ങൾക്കായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയുംരജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കോൾ സെന്റർ നമ്പർ : 04682242215