ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരഭിച്ചു. ഭക്ഷണം കിട്ടാത്ത എല്ലാ വീടുകളിലേക്കും ഭക്ഷണം എത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചെങ്ങന്നൂരിൽ കുരങ്ങന്മാർ അധിവസിക്കുന്ന ചാമക്കാലയിലും,വള്ളികാവിലും ഭക്ഷണം കെടുക്കുന്നതിനുളള സംവിധാനം സജി ചെറിയാൻ എം.എൽ.എ നേരിട്ട്‌ചെന്ന് ഏർപ്പെടുത്തി.ഐസലേഷൻ നിരീക്ഷണത്തിലുള്ള ആളുകൾക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഓൺലൈൻ വഴി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് കിട്ടൂന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.ഗ്രാമീണ റോഡുകളിലൂടെ പച്ചക്കറി എത്തിക്കും. സന്നദ്ധ സംഘടനകൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുത്തുന്നുണ്ട്.അവരെ അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനപ്പെട്ട എട്ട് കേന്ദ്രങ്ങളിൽ ഐസോലേഷൻ കേന്ദ്രങ്ങൾ തുടങ്ങും.ചെറിയാൻ മെമ്മോറിയൽ ഹോസ്പിറ്റൽ, സെഞ്ച്വറി ഹോസ്പിറ്റൽ, പൂപ്പള്ളി ഹോസ്പിറ്റൽ അടക്കം എട്ട് കേന്ദ്രങ്ങളിലാണ് ആരംഭിക്കുന്നുത്.500 ആളുകളെ ചികിത്സിക്കാൻ വേണ്ട സംവിധാനവും വെന്റിലേറ്റർ സംവിധാനങ്ങളുമുള്ള കേന്ദ്രങ്ങൾ ആയിരിക്കും ഇത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.