പന്തളം:പന്തളത്ത് പൊലീസ് ഡ്രോൺ പരിശോധന നടത്തി. പന്തളം നഗരം, കുരമ്പാല, കുളനട, തുമ്പമൺ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു ഇന്നലെ വൈകിട്ട് നാല് മണിയോടെ പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരും. 500 മീറ്റർ ഉയരത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ആണ് പരിശോധന. ആദ്യ പരിശോധനയിൽ തന്നെ ആളുകൾ കൂട്ടം കൂടി നിന്ന സ്ഥലങ്ങൾ കണ്ടെത്തി എസ്.ഐ.ജി.ജയചന്ദ്രന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. പന്തളം നഗരത്തിലെ ഡ്രോൺ പരിശോധനയ്ക്ക് എസ്.ഐ.ജി.ജയചന്ദ്രൻ ,എ.എസ്.ഐ. സന്തോഷ് കുമാർ, ഡ്രോൺ ഓപ്പറേറ്റർ ജയമോഹൻ എന്നിവർ നേതൃത്വം നൽകി.