പത്തനംതിട്ട : സാമൂഹ്യക്ഷേമ പെൻഷൻ അരുവാപ്പുലം ഗിരിജൻ കോളനിയിൽ വിതരണം ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് അംഗവും അരുവാപ്പുലം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കോന്നിയൂർ വിജയകുമാർ കോളനിയിലെ ജാനകിയമ്മയ്ക്ക് വീട്ടിലെത്തി വിതരണം ചെയ്തു. 2400 രൂപയാണ് പെൻഷൻ തുക. കെ.യു ജനീഷ് കുമാർ എം.എൽ.എ സന്നിഹിതനായിരുന്നു. കോളനിയിൽ അഞ്ചുപേർക്കാണ് പെൻഷൻ വിതരണം ചെയ്തത്. സഹകരണ സംഘങ്ങൾ മുഖേനയുള്ള സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണു നടക്കുന്നത്.
കൊറോണ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ നേരത്തെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.