ഇലവുംതിട്ട:തനിയെ താമസിക്കുന്ന വയോധിക കുഴഞ്ഞുവീണത് പരിഭ്രാന്തി പരത്തി.ചെന്നീർക്കര മുണ്ടംകവനാൽ പ്രദേശത്താണ് സ്ത്രീ മുറ്റത്ത് കുഴഞ്ഞുവീണത്.വൈകിട്ട് 4.30 ഓടെ ഹൈവേ പൊലീസിന്റെ വാഹനവും ആംബുലൻസും എത്തിയതാണ് പരിഭ്രാന്തിക്ക് ഇടയാക്കിയത്.അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ചെന്നീർക്കര പഞ്ചാത്ത് അധികൃതരും നല്ലാനിക്കുന്ന് പ്രാഥമീകരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും എത്തി ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ രക്തസമ്മർദ്ദം കൂടിയതാണെന്ന് ബോദ്ധ്യപ്പെട്ടു.ഇതിന് പരിസരത്ത് മണലടി,കലാവേദി,മെഴുവേലിയിലെ അയത്തിൽ എന്നിവിടങ്ങളിൽ ഗൾഫിൽ നിന്ന് വന്ന പല യുവാക്കാളും നിയന്ത്രണങ്ങൾ ലംഘിച്ച് ചുറ്റിക്കറങ്ങുന്നവെന്ന് പരാതി ഉയർന്നിട്ടുണ്ട്.ദുബായിൽ നിന്ന് വന്ന അയത്തിലുളള യുവാവിനെതിരെ പരാതിയെ തുടർന്ന്പൊലീസ് കേസെടുത്തു. ജംഗ്ഷനിൽ ഇപ്പോൾ നാട കെട്ടി തിരിച്ച് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.