അടൂർ: ബീവറേജസ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടിയതിനു ശേഷം നടന്ന വ്യാജ മദ്യ നിർമാണത്തിൽ മൂന്ന് പേർ പിടിയിലായി. ജില്ലാ പൊലീസ് മേധാവി കെ. ജി. സൈമണിന്റെ നിർദേശപ്രകാരം നടത്തിയ നിരീക്ഷണത്തിനിടയിൽ അടൂർ മണക്കാലയിൽ കൊറ്റനല്ലൂർ, അയണിവിള പുത്തൻവീട്ടിൽ ഡാനിയൽ, മകൻ ബിനു ഡാനിയൽ, സഹായി തുവയൂർ വടക്ക് ഒറ്റപ്ലാവിളയിൽ രാഹുൽ എന്നിവരാണ് പിടിയിലായി . അടൂർ എസ് ഐ അനൂപ് ആന്റി നർക്കോട്ടിക് എസ് ഐ മാരായ ആർ.എസ് രഞ്ജു ,രാധാകൃഷ്ണൻ. എസ്, എ.എസ്. ഐ വിൽസൺ .എസ്, സിപിഒ ശ്രീരാജ് ,രഘുകുമാർ എന്നിവരാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.