അടൂർ: വാറ്റ് ചാരായം നിർമ്മാണത്തിനായി തയാറാക്കിയ ആറ് ലിറ്റർ കോട പിടികൂടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മണക്കാല അയണിവിള പുത്തൻ വീട്ടിൽ ഡാനിയേൽ (60) മകൻ ബൈജു (30) തുവയൂർ നോർത്ത് ഒറ്റപ്ലാവിളയിൽ രാഹുൽ (26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10ന് എസ്.ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡാനിയേലിന്റെ വീടിന്റെ അടുക്കളയിൽ നിന്നും കോട പിടികൂടിയത്.