പത്തനംതിട്ട: കൊറോണക്കാലം കൃഷിയുടേത് കൂടെയാണ്.പുറത്തേക്കിറങ്ങാൻ പറ്റാതായതോടെ പലരും പറമ്പിലേക്കിറങ്ങാൻ തുടങ്ങിയിട്ടുണ്ട്. പയർ,വഴുതനങ്ങ, വെണ്ടയ്ക്ക,കോവയ്ക്ക,വെള്ളരി,പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും മാവ്,മുരിങ്ങ, പുളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഗ്രാമങ്ങളിലാണ് ഇത് കൂടുതലും.വെറുതേ കിടക്കുന്ന പറമ്പൊക്കെ കിളച്ച് കൃഷി നടുകയാണ് എല്ലാവരും. കുട്ടികൾ വീട്ടിലുള്ളതിനാൽ അവരും കൃഷിയ്ക്കായി കൂട്ടത്തിൽ ഇറങ്ങുന്നുണ്ട്.കൊറോണ വൈറസ് ചില കൃഷിപാഠങ്ങൾ കൂടി ഓർമിപ്പിക്കുകയാണെന്ന് ചുരുക്കം.പച്ചക്കറിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. വെള്ളം കൃത്യമായി നനച്ചു കൊടുത്താൽ കാബേജ്, കോളിഫ്ലവർ തുടങ്ങിയ കൃഷി ഒഴികെ മറ്റുള്ള കൃഷികളെല്ലാം ചെയ്യാൻ കഴിയുമെന്ന് കർഷകർ പറയുന്നു. എന്നാൽ വേനൽക്കാലമായതിനാൽ വെള്ളത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്.