പത്തനംതിട്ട: ജില്ലയിൽ വാഴകർഷകർ ദുരിതത്തിൽ. വരൾച്ചയാണ് കാരണം. വെള്ളം കിട്ടാതെ വാഴയെല്ലാം നശിക്കുകയാണ്. ഇരുപത് ഹെക്ടറിലധികം വാഴ കൃഷി ജില്ലയിൽ നശിച്ചു പോയിട്ടുണ്ട്.കൊറോണ കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ വിൽക്കാൻ പോകാനും കഴിയാത്ത അവസ്ഥയാണ്.അടൂർ, പുറമറ്റം, മല്ലപ്പള്ളി പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ വാഴ കൃഷി നശിച്ചു പോയിരിക്കുന്നത്.ചൂട് വർദ്ധിച്ചതോടെ വ്യാപകമായി ഒടിഞ്ഞു വീഴുന്നുണ്ട്. ഏക്കറ്കണക്കിന് വാഴ കൃഷി ചെയ്യുന്ന കർഷകർ ജില്ലയിലുണ്ട്.
" വാഴകർഷകർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. വരൾച്ച കാരണമാണ് കൃഷി നഷ്ടപ്പെടുന്നത്. ഇവർക്ക് വിളകൾ വിൽക്കാനുള്ള സൗകര്യം ഏർപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്.
ബ്ലെസി മറിയം ജോൺ
(ജില്ലാ കൃഷി ഓഫീസർ)
"വെള്ളമില്ലാത്തതാണ് പ്രധാന കാരണം. പ്രളയം മൂലം ഉണ്ടായ വലിയ നഷ്ടത്തിൽ നിന്ന് പൂർണമായി കരകയറിയിട്ടില്ല.വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ "
വിജയകുമാർ
(കർഷകൻ)
-20 ഹെക്ടറിലധികം വാഴ കൃഷി നശിച്ചു
- ജില്ലയിൽ എറ്റവും കൂടുതൽ വാഴകൾ നശിച്ചത് അടൂർ,പുറമറ്റം, മല്ലപ്പള്ളി പ്രദേശങ്ങളിൽ