പത്തനംതിട്ട : ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരുടെ പരിശോധനാഫലവും നെഗറ്റീവായതായി ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിൽ ഇതുവരെ 12 പേർക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചിരുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എട്ടുപേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രണ്ടുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുപേരുമാണു രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുന്നത്. ഇറ്റലിയിൽ നിന്നെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്നുപേരുടെയും അവരുടെ രണ്ടു ബന്ധുക്കളുടെയും പരിശോധനാ ഫലമാണു നെഗറ്റീവായത്.
ഇറ്റലി കുടുംബവുമായി നേരിട്ട് ഇടപഴകിയ രണ്ടുപേർ പോസിറ്റീവായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽ പോസിറ്റീവായി നിലവിൽ അഞ്ചു പേരാണുള്ളത്.