ചെങ്ങന്നൂർ: 57ാമത് തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധിധി സ്മാരക മഹായജ്ഞം മാറ്റിവച്ചു. കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കുകയും നിരോധനാജ്ഞ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഉത്സവം മാറ്റിവച്ചത്. ഇന്ന് കൊടിയേറി 51 ദിവസം (നീണ്ടു നിൽക്കുന്ന സപ്താഹങ്ങൾ, നാരായണീയ പാരായണം, കലാപരിപാടികൾ,സമൂഹസദ്യ, ആനയൂട്ട്, ആനച്ചമയ പ്രദർശനം, ഗജഘോഷയാത്ര, അവഭൃഥസ്നാന ഘോഷയാത്ര, ഗജമേള തുടങ്ങിയ ചടങ്ങുകളോടു കൂടി നടക്കുന്ന ഉത്സവാഘോഷങ്ങളാണ് ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചത്. ക്ഷേത്രം തന്ത്രിമാരായ താഴ്മൺ മഠം കണ്ഠരര് മോഹനരരുടെയും കുഴിക്കാട്ടില്ലത്ത് അഗ്നി ശർമ്മൻ വാസുദേവഭട്ടതിരിയുടേയും നിർദ്ദേശപ്രകാരമാണ് ഗോശാലകൃഷ്ണവിഗ്രഹ ലബ്ദി സ്മാരക മഹായജ്ഞം മാറ്റിവച്ചതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ ആർ.ഡി രാജീവ്,ടി.എസ് സുധീഷ് എന്നിവർ അറിയിച്ചു.