ഇളമണ്ണൂർ: പൊലീസ് പെട്രോളിംഗിനിടെ ഇന്നലെ പുലർച്ചെ സ്കൂട്ടറിൽ കൊണ്ടുപോയ മൂന്ന് ലിറ്റർ ചാരായം പിടികൂടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പൂതങ്കര ശ്രീധര വിലാസത്തിൽ ബിജു (49) പൂതങ്കര പ്രമോദ് ഭവനിൽ പ്രമോദ് (31) എന്നിവരെയാണ് ഇന്നലെ പുലർച്ചെ പൂതങ്കര -കലഞ്ഞൂർ റോഡിൽ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തുന്നതിനിടെ പിടികൂടുന്നത്. അതുവഴി വന്ന സ്കൂട്ടർ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെടുത്തത് സ്കൂട്ടറിന്റെ സീറ്റിനടിയിൽ രണ്ട് കുപ്പികളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്ലാ ന്റെഷനിലെ ഷെഡിൽ നിന്നും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു.