മണക്കാല: ഹോം ഐസൊലേഷൻ ലംഘിച്ചതിന് ജ്യോതിപുരം വൈഷ്ണവം വീട്ടിൽ ശ്രീനാഥ് മോഹനെതിരെ അടൂർ പൊലീസ് കേസെടുത്തു. ഏറത്ത് ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ അന്തിച്ചിറ സ്വദേശിയായ ഇയാൾ കഴിഞ്ഞ 23ന് ഖത്തറിൽ നിന്നെത്തിയ അന്നു മുതൽ ഹോം ഐസൊലേഷനിലാണ്. കഴിഞ്ഞ ദിവസം ഹോം ഐസലേഷൻ ലംഘിച്ച് പന്തളം മെഡിക്കൽ മിഷൻ ആശുപതിയിൽ പോയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തത്.