ചെങ്ങന്നൂർ: കരുവേലിപ്പടി താഴംതറകോളനിയിൽ ബോംബെയിൽ നിന്നും എത്തിയ കുടുംബം ക്വറൈന്റൈനിൽ കഴിയുന്നതറിഞ്ഞു ചിലനാട്ടുകാർ കോളനിയിലേക്കള്ള റോഡുകൾ അടച്ചു. സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസ് തടസങ്ങൾ നീക്കംചെയ്തു. അന്യവാഹനങ്ങൾ പ്രവേശിക്കാതിരിക്കാനും ബോംബെയിൽനിന്നും എത്തിയവർ പുറത്ത് പോകാതിരിക്കാനും തങ്ങളുടെയും കുട്ടികളുടെയും സുരക്ഷക്കുവേണ്ടിയാണ് തങ്ങൾ റോഡ് അടച്ചതെന്നും യുവാക്കൾ പറഞ്ഞു. സി ഐ എം. സുധിലാൽ എസ് ഐ എസ്. വി ബിജു എന്നിവർ ബോംബെയിൽ നിന്ന് എത്തിയ വീട്ടുകാരും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ വീട്ടുകാർക്ക് ആവശ്യമുള്ള സാധനങ്ങൾ പൊലീസ് എത്തിക്കാൻ ഏർപ്പാട് ചെയ്യുമെന്നും പുറത്തു നിന്നുള്ള വാഹനങ്ങൾ കോളനികളിൽ കയറിയാൽ പൊലീസിൽ വിവരം അറിയിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.