പത്തനംതിട്ട: ലോക് ഡൗൺ നിർദേശങ്ങളുടെ ലംഘനത്തിനു കുറവില്ല. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ ആകെ 600 കേസുകൾ രജിസ്റ്റർ ചെയ്തു. 589 പേരെ അറസ്റ്റ് ചെയ്തു. 481 വാഹനങ്ങൾ പിടിച്ചെടുത്തതായും ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തുകടന്നതിന് എടുത്ത 12 കേസുകളും ഇതിൽപ്പെടുന്നു.