കടപ്ര: കടപ്ര - നിരണം 313-ാം എസ്. എൻ. ഡി. പി. യോഗം ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 13-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 5 മുതൽ 9 വരെ നടത്താൻ തീരുമാനിച്ചിരുന്നത് കൊറോണ വൈറസ് മൂലം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം വേണ്ടെന്ന് വച്ചു. നിത്യപൂജമാത്രം നടക്കുമെന്ന് ശാഖാ പ്രസിഡന്റ് വി.ജി.സുകാരനും, ശാഖാസെക്രട്ടറി എം.കെ.രാജപ്പനും അറിയിച്ചു.