പത്തനംതിട്ട: ജില്ലാ അതിർത്തികളിൽ ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് കോന്നി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ ജീവനക്കാർ കൊറോണ പ്രതിരോധ പ്രവർത്തനം നടത്തി. പുനലൂർ - കോന്നി റോഡിൽ ഇടത്തറ ജംഗ്ഷനിൽ 24 മണിക്കൂറും നീണ്ടു നിൽക്കുന്ന വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ പനിയോ മറ്റു അസുഖങ്ങൾ ഉണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്. ആരോഗ്യ മാനദണ്ഡം അനുസരിച്ച് മുഖാവരണം ,കൈയ്യുറകൾ ധരിച്ച ശേഷം കൃത്യം ഒരു മീറ്റർ അകലം പാലിച്ചാണ് പരിശോധന നടത്തുന്നത്.