a
കൃഷ്ണ

ഏനാത്ത് : തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗൺ ദിനങ്ങൾ എങ്ങനെ തള്ളി നീക്കും എന്ന ആലോചനയിലാണ് എല്ലാവരും .എന്നാൽ വീണുകിട്ടിയ സമയം ക്രിയാത്മകമായി ചെലവഴിക്കുന്നവരുമുണ്ട്.അക്കൂട്ടത്തിൽ വ്യത്യസ്തയാകുകയാണ് ഏനാത്ത് സ്വദേശിനി കൃഷ്ണാ സന്തോഷ് .തേങ്ങയുടെ ചിരട്ടയും ചകിരിയും കൂടാതെ പഞ്ഞി,ഓയിൽ പെയിന്റി ഗ് എന്നിവ ഉപയോഗിച്ച് കൃഷ്ണ നിർമ്മിച്ച സൃഷ്ടികൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി.ഏനാത്ത് പള്ളി വടക്കേതിൽ സന്തോഷിന്റെയും അശ്വതിയുടേയും മകളാണ് കൃഷ്ണ.ബാംഗ്ലൂരിൽ ഐ.ടി കമ്പിനി ഉദ്യോഗസ്ഥയാണ് സഹോദരി വൈഷ്ണവി ബാംഗ്ലൂരിൽ ആമസോണിൽ ജീവനക്കാരിയാണ്.

നിനച്ചിരിക്കാതെ കിട്ടിയ സമയം

കൃഷ്ണ നിർമ്മിച്ച വണ്ടിന്റെ രൂപം, ഞണ്ട്,തബല,കിളികൂട്, എന്നിവ സോഷ്യൽ മീഡിയയിൽ വൈറലാണ്.കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിനിയായിരിക്കെ ഇത്തരത്തിൽ രൂപങ്ങൾ നിർമ്മിക്കുവാൻ കമ്പം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സമയ കുറവ് പ്രശ്നമായി.എന്നാൽ നിനച്ചിരിക്കാതെ വീണ് കിട്ടിയ ലോക്ക് ഡൗൺ ദിനങ്ങൾ കൃഷ്ണക്ക് ഇപ്പോൾ അനുഗ്രഹമായി മാറുകയാണ്.മനോഹരമായ ആമയുടെ നിർമ്മാണത്തിലാണിപ്പോൾ കൃഷ്ണ .

മാതാപിതാക്കളുടെയും സഹോദരിയുടെയും എല്ലാ പിൻതുണയപം സഹായവും ലഭിക്കുന്നുണ്ട്.

(കൃഷ്ണാ സന്തോഷ്)

തേങ്ങയുടെ ചിരട്ടയും ചകിരിയും കൂടാതെ പഞ്ഞി ,ഓയിൽ പെയിന്റി ഗ് എന്നിവ ഉപയോഗിച്ചതാണ് കൃഷ്ണ നിർമ്മിച്ച സൃഷ്ടികൾ ......