തിരുവല്ല: എസ്.എൻ.ഡി.പി യോഗം കടപ്ര - നിരണം ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഏപ്രിൽ 5 മുതൽ 9 വരെ നടത്താനിരുന്ന പ്രതിഷ്ഠാ വാർഷിക മഹോത്സവം കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഒഴിവാക്കിയെന്നും ക്ഷേത്രത്തിലെ നിത്യപൂജകൾ മുടക്കമില്ലാതെ നടത്തുവാൻ തീരുമാനിച്ചതായും ശാഖാ പ്രസിഡന്റ് വി.ജി.സുധാകരൻ,സെക്രട്ടറി എം.കെ രാജപ്പൻ എന്നിവർ അറിയിച്ചു.