തിരുവല്ല: കൊറോണ വ്യാപനം തടയുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ലോക്ക് ഡൗൺ മൂലം ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിത പൂർണമായതിനാൽ മത്സ്യമേഖലയെ ക്ഷാമബാധിത മേഖലയായി പ്രഖ്യാപിച്ച് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി
ഫെഡറേഷൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ദുരിതാവസ്ഥ പരിഗണിച്ച് പ്രത്യേക പാക്കേജ് അനുവദിക്കുകയും അടിയന്തരമായി ഓരോ കുടുംബത്തിനും 15000 രൂപ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക് നിവേദനം സമർപ്പിച്ചതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി ജോൺ, ജനറൽ സെക്രട്ടറി ബാബു ലിയോൺസ് എന്നിവർ അറിയിച്ചു.