പള്ളിക്കൽ: ചേന്നംപുത്തൂർ കോളനിയിലേക്ക് സഹായവുമായി സി.പി.ഐയും, ഡി..വൈ എഫ് ഐയും. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജോലിക്ക് പോകാതെ ഒരാഴ്ചയിലധികമായി കോളനി വാസികൾ വീട്ടിലിരിക്കുകയാണ്. ഇവരുടെ കരുതൽ ഭക്ഷണസാധനങ്ങൾ തീർന്ന് പട്ടിയിലേക്ക് പോകുന്ന അവസ്ഥ കഴിഞ്ഞദിവസം കേരളകൗ മുദി വാർത്തയാക്കിയിരുന്നു. തുടർന്ന് ഡി വൈ എഫ് ഐ തെങ്ങമം മേഖലാകമ്മിറ്റിയുടെ പ്രവർത്തകർ കോളനിയിലെത്തി അരിയും പച്ചക്കറിയും മറ്റ് പലവ്യഞ്ജനസാധനങ്ങളും വിതരണംചെയ്തു. സി.പി.ഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറി,എ.പി ജയൻ,ചിറ്റയംഗോപകുമാർ എം.എൽ.എ,ഡി.സജി, ടി.മുരുകേശ് എന്നിവരുടെ നേതൃത്വത്തിൽ കോളനിയിലെത്തി ആവശ്യമായ ഭക്ഷണസാധനങ്ങൾ വിതരണം നടത്തി.റേഷൻകാർഡില്ലാത്ത ആറ് കുടുംബങ്ങൾക്കും, വെള്ളകാർഡ് കിട്ടിയ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുന്നതിന് നടപടിസ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ റേഷൻ സാധനങ്ങൾ ഇവർക്കുകിട്ടുന്നുവെന്ന് ഉറപ്പാക്കാനും ഇല്ലങ്കിൽ വേണ്ടസഹായങ്ങൾ പഞ്ചായത്തുമായും എം.എൽ.എയുമായി ബന്ധപെട്ട് ചെയ്തുനൽകാൻ സി.പി.ഐ പള്ളിക്കൽ ലോക്കൽ സെക്രട്ടറി ബിനുവെള്ളച്ചിറയെ സി.പി.ഐ ചുമതലപെടുത്തിയിട്ടുണ്ടെന്ന് സി.പി.ഐ ജില്ലാസെക്രട്ടറി എ.പി ജയൻ പറഞ്ഞു.സി.പി.ഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളനിയിൽ മാസ്കും വിതരണം നടത്തി.