പത്തനംതിട്ട : ജില്ലയിലെ കമ്മ്യൂണിറ്റി അടുക്കളകളിൽ സേവനം ചെയ്യുന്നവർക്കാവശ്യമായ മാസ്‌ക്കുകൾ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്നതിന് തുടക്കമായി.ജില്ലാതല വിതരണ പരിപാടി കളക്ടറേറ്റിൽ സംസ്ഥാന പ്രസിഡന്റ് ഹരികുമാറിൽ നിന്നും കിറ്റ് ഏറ്റുവാങ്ങി വീണാ ജോർജ്ജ് എം.എൽ.നിർവഹിച്ചു.ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ്,പ്രസിഡന്റ് ഹരികുമാർ,ഗണേഷ് സുജൻ എന്നിവർ പങ്കെടുത്തു.