കോഴഞ്ചേരി : സാനിറ്റെസറിന്റെ ഉപയോഗം അനിവാര്യമായതിനാൽ ജില്ലാ ആശുപത്രിയിലെ ക്ഷാമം പരിഹരിക്കുന്നതിനായി സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സാനിറ്റെസർ നിർമ്മിച്ച് വിതരണം നടത്തി. ഐസോലേഷൻ വാർഡുകളിൽ കിടക്കുന്നവരെ ശുശ്രൂഷിക്കുന്നതോടൊപ്പം ആശുപത്രിയിലെ മുഴുവൻ ഡിപ്പാർട്ടുമെന്റുകൾക്കും രോഗികൾക്കും പരിചരിക്കുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിൽ സാനിറ്റെസറിന്റെ നിർമ്മാണം പുരോഗമിച്ചു വരുന്നു. 200 സാനിറ്റെസർ ബോട്ടിലുകൾ നിർമ്മിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ് പ്രതിഭാ, ആർ.എം.ഒ ഡോ.ജീവൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ. സുരേഷ് കുമാർ തുടങ്ങിയവർ വിതരണ ചടങ്ങിൽ പങ്കെടുത്തു.