നാരങ്ങാനം: കാരംവേലി തുണ്ടഴത്തിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് വാട്സ് അപ്പ് കൂട്ടായ്മ സഹായമെത്തിച്ചു. ഇവിടുത്തെ (പ്രശ്നങ്ങൾ മാദ്ധ്യമങ്ങളിൽ വന്നത് ശ്രദ്ധയിൽപെട്ട നാരങ്ങാനം പൗരാവലി എന്ന വാടസ് അപ്പ് കൂട്ടായ്മയാണ് ഗ്രൂപ്പിലൂടെ സഹായം അഭ്യർത്ഥിച്ചത്.രണ്ട് ദിവസം കൊണ്ട് ലഭിച്ച തുകകൊണ്ട് ഈ കേന്ദ്രത്തിലേക്ക് രണ്ട് മാസത്തേക്കാവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകി.ഗ്രൂപ്പ് അഡ്മിൻ മാരായ സനിൽ നാരങ്ങാനം,മനോജ് വട്ടക്കാവ്, അബിദാ അഞ്ചുതോട്,സജി.പി.എസ്.എന്നിവർ നേതൃത്വം നൽകി.