sethu

പത്തനംതിട്ട: ഹെലികാമിന്റെ സാങ്കേതികത ഉപയോഗപ്പെടുത്തി ജില്ലയുടെ മുക്കും മൂലയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ വ്യക്തമാണ്. സ്വന്തം ചെലവിൽ സ്വയം സന്നദ്ധരായ എട്ട് പേരാണ് പൊലീസിനാെപ്പം പരിശോധനയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

ആറന്മുള, പത്തനംതിട്ട എന്നിവിടങ്ങളിൽ സേതുമാധവ്, വിവേക് എന്നിവരും പന്തളത്ത് ജയമോഹൻ, പത്തനംതിട്ടയിൽ ഷൈജു, റാന്നിയിൽ ഷിയാസ്, അടൂരിൽ വിഷ്ണു, തിരുവല്ലയിൽ ഷൈനു, കീഴ്വായ്പ്പൂരിൽ റിച്ചു എന്നിവരും ഡ്രോൺ പരിശോധനയ്ക്ക് സദാസന്നദ്ധരായുണ്ട്. സിനിമയ്ക്കും വിവാഹ ആൽബ ഷൂട്ടിംഗുകൾക്കും ഉപയോഗിക്കുന്ന ഡ്രോൺ ആണ് ഇവിട ഉപയോഗിക്കുന്നത്.

കൂട്ടമായി നിൽക്കുന്നുണ്ടോയെന്നും ആവശ്യമില്ലാത്ത വാഹനം റോഡിലിറങ്ങുന്നുണ്ടോയെന്നും സ്ഥലത്തെത്താതെ കണ്ടെത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏകദേശം നാല് കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും.

ഇൻസ്പെയർ - 2, ഫാന്റം 4 തുടങ്ങിയ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമ പ്രദേശങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരീക്ഷിക്കാനും ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.

" അലാം സെറ്റ് ചെയ്ത് മുന്നറിയിപ്പ് നൽകാനാകും. ഡ്രോണിൽ റെക്കാർഡ് ചെയ്യുന്ന വിവരങ്ങൾ പൊലീസിന് കൈമാറും "

സൂരജ് കോട്ടയം

(കോർഡിനേറ്റർ)