തിരുവല്ല: മദ്യസക്തർക്കു മദ്യം നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യമായ ചികിത്സ നൽകി അവരെ ഈ വിപത്തിൽ നിന്നും രക്ഷിക്കുവാനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടതെന്നും സർക്കാരിന്റെയും വിവിധ മത, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങൾ വഴി ഇതിനുള്ള ക്രമീകരണം നടത്തണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
എക്‌സൈസ് വകുപ്പിന്റെ നീക്കം അപലപനീയം ആണ്. കൊറോണ രോഗത്തെ ശാസ്ത്രീയമായി പ്രതിരോധിക്കുന്ന നമ്മൾ മദ്യത്തിന് അടിപെട്ടവർക്ക് മദ്യം നൽകുക എന്ന അശാസ്ത്രീയ നടപടിക്ക് മുതിരരുത്. മദ്യം കുറിച്ചു ലഭിക്കാൻ ആശുപത്രികളിലേക്കും കുറിപ്പുമായി എക്‌സൈസ് ഓഫീസ്, ബീവറേജസ് ഷോപ് എന്നിവിടങ്ങളിലേക്കുള്ള യാത്ര ലോക്ക് ഡൗൺ ലംഘിക്കുന്നതിനുള്ള ലൈസൻസ് ആകുമെന്നും അതിനാൽ ഈ നീക്കം ഉപേക്ഷിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.