മുളക്കുഴ: ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശാനുസരണം മുളക്കുഴ പഞ്ചായത്ത് പെരിങ്ങാലയിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കൊറോണ മൂലം ദുരിതമാനുഭവിക്കുന്നവരെ സഹായിക്കാൻ രാജ്യമെമ്പാടും ബി.ജെ.പി നടത്തുന്ന ഭക്ഷണ വിതരണത്തിന്റെ ഭാഗമാണിത്. ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി അനീഷ് മുളക്കുഴ,മുളക്കുഴ നോർത്ത് മേഖല പ്രസിഡന്റ് അനൂപ് പെരിങ്ങാല, ജന.സെക്രട്ടറി സി.എസ് മനോജ്,ബൂത്ത് പ്രസിഡന്റ് രജിമോൻ,രാഖിൽ.ആർ ശ്യാം എന്നിവർ നേതൃത്വം നൽകി.