ചെങ്ങന്നൂർ: കൊറോണാ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സി.പി.ഐ മഴുക്കീർമേൽ
ബ്രാഞ്ചിന്റെ ഏഴ് അംഗ ടീമിന്റെ നേതൃത്വത്തിൽ തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ എട്ടാം വാർഡിൽ വിദേശത്തുനിന്നും വന്ന വ്യക്തികളുള്ള കൊറോണ നിരീക്ഷണത്തിലിരുന്ന വീടുകൾ അണുനശീകരണത്തിന് വിധേയമാക്കി. തുടർന്ന് തിരുവൻവണ്ടൂർ പഞ്ചായത്ത് ആഫീസ്, ഇരമല്ലിക്കര പ്രൈമറി ഹെൽത്ത് സെന്റർ, ഹോമയോ ക്ലിനിക്ക്,കൃഷിഭവൻ, അക്ഷയ കേന്ദ്രം,കൃഷി ഭവൻ,വില്ലേജ് ഓഫീസ്,കല്ലുശേശേരി ടൗൺ,വാർഡ് 8 ലെ മുഴുവൻ റോഡുകളുടെ ഇരുവശവും, റേഷൻ കട, വ്യാപാര സ്ഥാപനങ്ങൾ,ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, നിരത്തുകൾ എന്നിവയും അണുനാശിനി ഉപയോഗിച്ച് അണുനശീകരണത്തിന് വിധേയമാക്കി.ഡോ.ദീപു ദിവാകരൻ,രാജേഷ് കുമാർ,ഷിബു എം ഏബ്രഹാം, സാബു കെ.പി,ജയ്സൻ അമ്പലത്തറ, ശ്രീകുമാർ.പി.സന്തോഷ് എന്നിവർ പങ്കെടുത്തു.